മൃഗസംരക്ഷണ വാര്‍ത്തകള്‍

ഓഗസ്റ്റ് 21, 2008

സായിപ്പ് പറയുന്നതും കേട്ട് കവര്‍ പാല്‍ വാങ്ങിക്കുടിച്ചാല്‍ ……

Filed under: Uncategorized — കേരളഫാര്‍മര്‍ @ 4:57 pm

പാല്‍ പതിവാക്കൂ… ആയുസ്സ്‌ വര്‍ദ്ധിപ്പിയ്‌ക്കാം

Milkപതിവായി പാല്‍ കുടിച്ചാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തി ആയുസ്സ്‌ വര്‍ദ്ധിപ്പിയ്‌ക്കാം. ബ്രിട്ടനിലെ ശാസ്‌ത്രജ്ഞരാണ്‌ പാലിന്റെ പുതിയ ഗുണങ്ങള്‍ കണ്ടെത്തിയത്‌.

ദിവസേന ഏതാണ്ട്‌ അരലിറ്റര്‍ പാല്‌ കുടിയ്‌ക്കുകയാണെങ്കില്‍ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിയ്‌ക്കാന്‍ കഴിയുമത്രേ. പാല്‍ കുടിയ്‌ക്കുന്നത്‌ പതിവാക്കിയാല്‍ ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം( ടൈപ്പ്‌ 2) എന്നിവ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

45നും 59നും ഇടയില്‍ പ്രായമുള്ള 2,400 പുരുഷന്മാരില്‍ 25വര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഗവേഷകര്‍ ഇക്കാര്യം

ഉറപ്പുനല്‍കുന്നത്‌. പഠനവിധേയരായവരില്‍ ആറില്‍ ഒരാള്‍ക്ക്‌ ഹൃദ്രോഗബാധയും പ്രമേഹവും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ആഴ്‌ചയില്‍ പ്രത്യേക അളവില്‍ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ചോദ്യാവലിവഴിയാണ്‌ പഠനത്തിന്‌ വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്‌.

Cheese

ഇതില്‍ സ്ഥിരമായി പാല്‌ കുടിയ്‌ക്കുകയും പാലുല്‌പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തവരില്‍ ഇതുപയോഗിക്കാത്തവരെ അപേക്ഷിച്ച്‌ രോഗബാധ കുറവാണെന്നാണ്‌ കണ്ടെത്തിയത്‌. നിത്യേന അരലിറ്റര്‍ പാല്‌ നേരിട്ട്‌ ഉപയോഗിക്കുന്നവരില്‍ പാലുപയോഗിക്കാത്തവരെ അപേക്ഷിച്ച്‌ 62 ശതമാനം വരെ രോഗ്യസാധ്യത കുറവാണത്രേ.

പാലുല്‌പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരിലാകട്ടെ രോഗബാധ 56ശതമാനംവരെ കുറവാണെന്നും കണ്ടെത്തി. പാല്‌, പാല്‍ക്കട്ടി എന്നിവ പതിവായി ഉപയോഗിക്കുന്നവരില്‍ പോഷണാപചയം ഉണ്ടാകുന്നതിനുള്ള സാധ്യത പകുതിയായി കുറയ്‌ക്കുന്നുണ്ട്‌.

ഹൃയത്തിന്റെ അറകളെയും വാല്‍വുകളെയും ബാധിയ്‌ക്കുന്ന പലതരം രോഗങ്ങളും ഉണ്ടാക്കാനുളള സാധ്യതയും പാലുല്‌പന്നങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയവരില്‍ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പാലും പാലുല്‌പന്നങ്ങളും ഹൃദ്രോഗങ്ങള്‍ വരുത്തിവെയ്‌ക്കുമെന്ന പൊതുവായ വിശ്വാസത്തിന്‌ നേരെ വിപരീതമായ കാര്യങ്ങളാണ്‌ ബ്രിട്ടനിലെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്‌.

കടപ്പാട് – ദാറ്റ്സ്‌മലയാളം

ഡല്‍ഹിയില്‍ കുറെ നാള്‍ മുന്‍പ് ഒരു ഡോക്ടര്‍ നടത്തിയ പത്രപ്രസ്ഥാവന ആരും മറന്നുകാണാന്‍ വഴിയില്ല. പശുവിന്‍പാല്‍ ഹൃദയാഘാദത്തിന് കാരണമാകുന്നു എന്ന വാര്‍ത്തയായിരുന്നു. പശുവിന്‍ പാല്‍ നല്ലതാകണമെങ്കില്‍ അവയ്ക്ക് കൊടുക്കുന്ന തീറ്റ നല്ലതായിരിക്കണം.

Advertisements