മൃഗസംരക്ഷണ വാര്‍ത്തകള്‍

മാര്‍ച്ച് 27, 2010

പശുവിന്റെ കുട്ടി പാലിന് പകരം റബ്ബര്‍ പാല്‍ കുടിച്ചാല്‍

Filed under: പലവക — കേരളഫാര്‍മര്‍ @ 6:32 am
Tags: , ,

തീറ്റ തിന്നാന്‍ തുടങ്ങിയില്ലെങ്കിലും റബ്ബര്‍ പാല്‍ (ലാറ്റെക്സ്) പശുവിന്റെ കുട്ടി കുടിച്ചെന്നിരിക്കും. അവിചാരിതമായി അങ്ങിനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ സോഡിയം ബൈ കാര്‍ബണേറ്റ് (ആപ്പത്തിലും കേക്കിലും മറ്റും ചേര്‍ക്കുന്ന സോഡാക്കാരം) കുടിച്ച ലാറ്റെക്സിന് ആനുപാതികമായി ഉടന്‍തന്നെ നല്‍കുക. അത് അസിഡിറ്റി കുറയ്ക്കുവാനും റബ്ബര്‍ പാല്‍ കട്ട പിടിക്കാതിരിക്കാനും സഹായിക്കും. അല്പനേരത്തിന് ശേഷം അതേപോലെ കറെ വെളിച്ചെണ്ണയും നല്‍കുക. വെളിച്ചെണ്ണയുടെ സഹായത്താല്‍ വിസര്‍ജ്യമായി പുറന്തള്ളുവാനും കഴിയും.

ഒന്നര ലിറ്റര്‍ ലാറ്റെക്സ് കഴിച്ച ഒരുമാസം പ്രയമായ കാളക്കുട്ടിക്ക് ഉടന്‍ തന്നെ നൂറ് ഗ്രാം സോഡാക്കാരവും മുക്കാല്‍ ലിറ്ററോളം വെളിച്ചെണ്ണയും നല്‍കി. നാലുദിവസത്തോളം ആഹാരത്തിന് താല്പര്യം കാണിക്കാതിരുന്നിട്ടും കൃത്യസമയത്തിന് പശുവിന്‍ പാലും വെള്ളവും ബലമായിത്തന്നെ കുടിപ്പിച്ചു. നാലു ദിവസങ്ങള്‍ക്ക് ശേഷം ഖനമുള്ള വിരയുടെ ആകൃതിയില്‍ വിസര്‍ജിക്കുകയും ഒരാഴ്ചക്ക് ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്തു.

തക്കസമയത്തുതന്നെ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിച്ച വെറ്റനറി ഡോക്ടര്‍ കെ.സി. പ്രസാദിന് നന്ദി.

Advertisements

മാര്‍ച്ച് 9, 2010

അര്‍ത്ഥസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതു കാരണം നെല്‍കൃഷിപോലെ ക്ഷീരോത്പാദനവും തകരും

Filed under: ക്ഷീരോത്പാദനം,തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 9:44 am

‘കുത്തിവയ്പെടുത്ത കന്നുകാലികളിലും കുളമ്പുരോഗം’

Filed under: കുളമ്പുരോഗം — കേരളഫാര്‍മര്‍ @ 6:03 am

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പെടുത്ത കന്നുകാലികളില്‍ സംസ്ഥാനത്ത് കുളമ്പുരോഗം ശ്രദ്ധയില്‍ പെട്ടിട്ടുണ്െടന്ന് മന്ത്രി സി.ദിവാകരന്‍. കോട്ടയം ജില്ലയില്‍ വൈക്കത്തും സമീപ പ ഞ്ചായത്തുകളിലുമാണ് രോഗം കണ്ടത്. ആലപ്പുഴ, പാല ക്കാട് ജില്ലകളിലും കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നടപടികള്‍ സ്വീകരിച്ചു. സി.എഫ് തോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കടപ്പാട് – ദീപിക

മാര്‍ച്ച് 8, 2010

മില്‍മയ്ക്ക് മാത്രം പാലില്ല: ഭരണസമിതിക്കാരുടെ സംഘങ്ങളിലെ പാല്‍ സ്വകാര്യവിപണിയില്‍

Filed under: ക്ഷീരോത്പാദനം,മില്‍മ — കേരളഫാര്‍മര്‍ @ 5:49 am

തിരുവനന്തപുരം: മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളിലും പാല്‍ പ്രതിസന്ധി രൂക്ഷമാവുമ്പോഴും മില്‍മ ഭരണസമിതി അംഗങ്ങളുടെ സംഘങ്ങളിലെ പകുതിയിലേറെ പാലും വിറ്റ് പോകുന്നത് സ്വകാര്യ വിപണിയില്‍. ഇതോടെ ക്ഷീര സംഘങ്ങളില്‍ നിന്ന് 25 ശതമാനം മില്‍മയ്ക്ക് അധികം പാല്‍ സംഭരിക്കാമെന്ന മന്ത്രി സി. ദിവാകരന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

സംസ്ഥാനത്ത് മില്‍മയുടെ പാല്‍ സംഭരണം താളം തെറ്റുന്നതിനിടെ മൂവായിരത്തിലേറെ വരുന്ന ക്ഷീരസംഘങ്ങള്‍ പാല്‍വില ലിറ്ററിന് രണ്ടുരൂപ മുതല്‍ മൂന്നുരൂപവരെ കൂട്ടി. പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടണമെന്ന് മില്‍മ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടയ്ക്ക് അംഗ സംഘങ്ങള്‍ പാല്‍വില കൂട്ടിയത് സര്‍ക്കാരിനെ പാല്‍വില കൂട്ടാന്‍ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ആക്ഷേപമുണ്ട്.

വേനലായതോടെ മില്‍മ കേരളത്തില്‍ സംഭരിക്കുന്ന പാലിന്റെ അളവ് ആറ് ലക്ഷം ലിറ്ററായി കുറഞ്ഞു. രണ്ടുമാസം മുന്‍പുള്ള കണക്കനുസരിച്ച് ഏകദേശം ഒന്നരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി. എന്നാല്‍ മൂവായിരത്തോളം വരുന്ന മില്‍മയുടെ അംഗസംഘങ്ങളും സംഭരിക്കുന്ന പാലിന്റെ പകുതിയിലേറെയും സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നതാണ് മില്‍മയ്ക്ക് പാല്‍ ലഭിക്കാതിരിക്കുന്നതിന് കാരണം.

മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പ്രസിഡന്റായിരിക്കുന്ന വയനാട്ടിലെ തെന്നേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 300 മുതല്‍ 400 ലിറ്റര്‍ പാല്‍വരെ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ബി.പി. ഗോപിനാഥപിള്ള പ്രസിഡന്റായ കോഴിക്കോട് ജില്ലയിലെ മുക്കം ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പ്രതിദിനം 400 – 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു. കൊച്ചി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.പി. ജയന്‍ പ്രസിഡന്റായ നോര്‍ത്ത് പറവൂര്‍ ഇലന്തിക്കര ക്ഷീര സംഘത്തില്‍ പ്രതിദിനം സംഭരിക്കുന്ന 300 ലിറ്റര്‍ പാലിന്റെ പകുതിയും പ്രദേശത്തുതന്നെ വിറ്റഴിക്കുകയാണ്.

പാല്‍ക്ഷാമം അതിരൂക്ഷമായ തിരുവനന്തപുരത്ത് മേഖലാ യൂണിയന്റെ ചെയര്‍മാന്‍ കല്ലട രമേശ് പ്രസിഡന്റായ ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 400 – 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വിറ്റഴിക്കുന്നു. മില്‍മയുടെ ഒന്‍പത് ഭരണസമിതിയംഗങ്ങള്‍, മേഖലാ യൂണിയനുകളിലെ 36 ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെയും ക്ഷീര സംഘങ്ങളിലെ ആഭ്യന്തര പാല്‍ സംഭരണത്തിന്റെ പകുതിയും സ്വകാര്യ മേഖലയില്‍ വിറ്റുപോവുകയാണ്.

മില്‍മയുടെ പാല്‍ പ്രതിസന്ധി പരിഹരിക്കാനായി മന്ത്രി സി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ഷീരസംഘങ്ങളിലെ ‘ലോക്കല്‍ സെയില്‍’ തടഞ്ഞ് 25 ശതമാനം മില്‍മയ്ക്ക് അധികപാല്‍ സംഭരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ രണ്ടുമാസം പിന്നിടുമ്പോഴും ആഭ്യന്തര പാല്‍സംഭരണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ മില്‍മയ്ക്കായില്ല. ഇതിനിടയിലാണ് മില്‍മ ഭരണസമിതിക്കാര്‍ ഉള്ള അംഗസംഘങ്ങളില്‍ മൂന്ന് രൂപവരെ പാല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

കടപ്പാട് – മാതൃഭൂമി