മൃഗസംരക്ഷണ വാര്‍ത്തകള്‍

മാര്‍ച്ച് 27, 2010

പശുവിന്റെ കുട്ടി പാലിന് പകരം റബ്ബര്‍ പാല്‍ കുടിച്ചാല്‍

Filed under: പലവക — കേരളഫാര്‍മര്‍ @ 6:32 am
Tags: , ,

തീറ്റ തിന്നാന്‍ തുടങ്ങിയില്ലെങ്കിലും റബ്ബര്‍ പാല്‍ (ലാറ്റെക്സ്) പശുവിന്റെ കുട്ടി കുടിച്ചെന്നിരിക്കും. അവിചാരിതമായി അങ്ങിനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ സോഡിയം ബൈ കാര്‍ബണേറ്റ് (ആപ്പത്തിലും കേക്കിലും മറ്റും ചേര്‍ക്കുന്ന സോഡാക്കാരം) കുടിച്ച ലാറ്റെക്സിന് ആനുപാതികമായി ഉടന്‍തന്നെ നല്‍കുക. അത് അസിഡിറ്റി കുറയ്ക്കുവാനും റബ്ബര്‍ പാല്‍ കട്ട പിടിക്കാതിരിക്കാനും സഹായിക്കും. അല്പനേരത്തിന് ശേഷം അതേപോലെ കറെ വെളിച്ചെണ്ണയും നല്‍കുക. വെളിച്ചെണ്ണയുടെ സഹായത്താല്‍ വിസര്‍ജ്യമായി പുറന്തള്ളുവാനും കഴിയും.

ഒന്നര ലിറ്റര്‍ ലാറ്റെക്സ് കഴിച്ച ഒരുമാസം പ്രയമായ കാളക്കുട്ടിക്ക് ഉടന്‍ തന്നെ നൂറ് ഗ്രാം സോഡാക്കാരവും മുക്കാല്‍ ലിറ്ററോളം വെളിച്ചെണ്ണയും നല്‍കി. നാലുദിവസത്തോളം ആഹാരത്തിന് താല്പര്യം കാണിക്കാതിരുന്നിട്ടും കൃത്യസമയത്തിന് പശുവിന്‍ പാലും വെള്ളവും ബലമായിത്തന്നെ കുടിപ്പിച്ചു. നാലു ദിവസങ്ങള്‍ക്ക് ശേഷം ഖനമുള്ള വിരയുടെ ആകൃതിയില്‍ വിസര്‍ജിക്കുകയും ഒരാഴ്ചക്ക് ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്തു.

തക്കസമയത്തുതന്നെ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിച്ച വെറ്റനറി ഡോക്ടര്‍ കെ.സി. പ്രസാദിന് നന്ദി.

ഒരു അഭിപ്രായം ഇടൂ »

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

RSS feed for comments on this post. TrackBack URI

ഒരു അഭിപ്രായം ഇടൂ