മൃഗസംരക്ഷണ വാര്‍ത്തകള്‍

മേയ് 15, 2012

വെറ്റിറനറി യൂണിവേഴ്സിറ്റി ആര്‍ക്കുവേണ്ടി?

Filed under: ക്ഷീരോത്പാദനം,ഗുണനിലവാരം — കേരളഫാര്‍മര്‍ @ 10:07 am

കേരള വെറ്റിനറി

യൂണിവേഴ്സിറ്റിയിലേയ്ക്ക് നമുക്ക് ഒന്നെത്തി നോക്കാം. അവിടെ സംഭവിക്കുന്നതെന്തെന്ന് കേരളത്തിലെ മലയാളികള്‍ അറിയണം.  കാരണം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ എന്തൊക്കെയാണ് അത് സാധാരണക്കാരന് എത്രത്തോളം പ്രയോജനപ്പെടുന്നു. ഗവേഷണ ഫലങ്ങള്‍ സാധാരണക്കാരനിലെത്തിക്കേണ്ട ചുമതല ആര്‍ക്കാണ് തുടങ്ങിയ കാര്യങ്ങള്‍ നാം അന്വേഷിച്ചേ തീരൂ. വീടുവീടാന്തിരം പശുക്കളെ വളര്‍ത്തിയിരുന്ന സാഹചര്യത്തില്‍ നിന്ന് അധികം പാല്‍ തരുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിദേശ ജനുസ്സുകളെ  എത്തിച്ച് ഓരോ കന്നുകാലി സെന്‍സസിലും  പശുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായി നമുക്ക് കാണാം. എന്നാല്‍ ക്ഷീരോത്പാദനത്തില്‍ ഭാരതം ഒന്നാം സ്ഥാനത്താണ്. അതിനെപ്പറ്റി അന്വേഷിച്ചാല്‍ കാണുവാന്‍ കഴിയുക പശുവിന്‍ പാലിനൊപ്പം ഡെക്സ്‌ട്രോസും, സോപ്പ് ഓയിലും, വെളിച്ചെണ്ണയും , പാല്‍പ്പൊടിയും വെള്ളവും കൂട്ടിക്കലര്‍ത്തി വില്‍ക്കുന്നത് കൊണ്ടാണ് എന്ന് ഏത് പൊട്ടക്കണ്ണനും മനസിലാകും.

വിദേശ ജനുസ് പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ ദോഷ വശങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്ന ലേഖനമാണ്  മുകളില്‍ കാണുന്നത്. (ഇത് ഞാന്‍ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ്ചെയ്ത് എടുത്തതാണ്). നമ്മുടെ തനത് വര്‍ഗങ്ങളായ വെച്ചൂരിനെയും, സിന്ധിയെയും, സഹിരിവാലിനെയും നശിപ്പിച്ച യൂണിവേഴ്സിറ്റിയുടെ എക്സ്‌ടെന്‍ഷനെ എന്തുചെയ്യണം?
നെറ്റിലൂടെ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ മറ്റൊന്നായിരുന്നു തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിംഗ് എന്നത്. ഖേദകരമെന്ന് പറയട്ടെ അതിനെപ്പറ്റി വിശദമായ ഒരു ലേഖനം നമുക്ക് യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ കാണാന്‍ കഴിയില്ല. പല പത്രങ്ങളിലും, ചാനലുകളിലും അത് വാര്‍ത്തയായി വന്നിട്ടും യൂണിവേവ്സിറ്റിക്ക് അക്കാര്യത്തില്‍ താല്പര്യമില്ല എന്നുവേണം കരുതുവാന്‍. രണ്ട് പോസ്റ്റുകള്‍ ഞാന്‍ അത്നെക്കുറിച്ച് പ്രസിദ്ധീകരിച്ചത് മലയാളികള്‍ക്ക് മനസിലാകുന്ന ഭാഷയിലാണ്.  നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം  എന്നതും ഡോക്ടര്‍ ഫ്രാന്‍സിസ് സേവ്യറുടെ ഗൈഡന്‍സുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യവിസര്‍ജ്യവും ചാണകവും കലര്‍ന്ന ബയോഗ്യാസ് സ്ലറിയെ കട്ടി രൂപത്തിലാക്കി ഏറ്റവും ചെലവ് കുറഞ്ഞ മാതൃക സൃഷ്ടിച്ചു. ഇതുമായി  ബന്ധപ്പെട്ട് ഡയറക്ടര്‍ എക്സ്‌ടെന്‍ഷന്‍ ഡോ. രാംകുമാര്‍ തന്ന വാക്ക് പാലിക്കുകയുണ്ടായില്ല. നിങ്ങള്‍ക്കും ബന്ധപ്പെടാം – 9446052800 എന്ന നമ്പരില്‍. ഇതാണോ നമുക്കാവശ്യം?
വിളപ്പില്‍ശാലയ്ക്ക് സമീപം ആട്, കോഴി, പന്നി, പശു എന്നിവ വളര്‍ത്തുന്ന ടി.സി ജോര്‍ജ് എന്നെത്തേടിവന്നത് പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡില്‍നിന്നും നോട്ടിസ് ലഭിച്ചപ്പോഴാണ്. പോയാട് കൃഷിഭവനിലെ ആഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റില്‍  നിന്ന് ലഭിച്ച ഏപ്രില്‍ ലക്കം ഹരിതഭൂമി എന്നെ വന്ന് കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മുന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി.എന്‍. രാമചന്ദ്രന്‍ നായര്‍  തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് രീതി കോര്‍പ്പറേഷന്‍ കാണണം എന്നാഗ്രഹിക്കുകമാത്രമല്ല കമെന്റിടുകയും ചെയ്തു.
ഓരോ വായനക്കാരനും അഭിപ്രായം പറയേണ്ട ഒരു വിഷയമാണ് ഞാനിവിടെ അവതരിപ്പിച്ചിരിക്കുന്നത്. 
Advertisements