മൃഗസംരക്ഷണ വാര്‍ത്തകള്‍

ഫെബ്രുവരി 10, 2012

വീടുകളില്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കാം

Filed under: Uncategorized — കേരളഫാര്‍മര്‍ @ 5:53 am

How to test adulteration in milk

For Neutraliser
In 5 ml of milk add 5 ml of alcohol followed by about five drops of rosalic acid. If the colour changes to pinkish red, the milk is adulterated with sodium carbonate or sodium bicarbonate and is unfit for human consumption

For Urea
Mix 5 ml of milk with 5 ml of paradimethyl amino benzaldehyde. If the solution turns yellow, the milk is adulterated with urea
For Hydrogen Peroxide
Add five drops of paraphenylene diamine to 5 ml milk and shake it well. Adulterated milk will turn blue

For Formalin
In a test tube containing 10 ml of milk add 5 ml of concentrated sulphuric acid from the sides without disturbing it. A violet or blue ring will appear at the intersection of the two layers indicating presence of formalin

For Sugar
To 10 ml of milk add 5 ml of hydrochloric acid and 0.1 g of resorcinol in a test tube. Shake it well and place the test tube in boiling water for five minutes. Adulterated milk will turn red

For Starch
Boil 3 ml of milk and then cool to room temperature. Add two to three drops of 1 per cent iodine solution. It will turn blue.

For Glucose
Dip a diacetic strip in milk for about one minute. If the strip changes colour, the milk contains glucose

Courtesy: Down to Earth

Advertisements

നവംബര്‍ 5, 2011

കാലികളില്‍ നൈട്രേറ്റ് വിഷമായി മാറിയാല്‍

Filed under: ക്ഷീരോത്പാദനം,നൈട്രേറ്റ്,നൈട്രൈറ്റ്,പശു — കേരളഫാര്‍മര്‍ @ 12:25 pm

ദീര്‍ഘനാളത്തെ വേനലിന് ശേഷം തളിര്‍ക്കുന്ന ഇളം പുല്ല് തിന്നാലും സ്ലറി പമ്പ് ചെയ്ത് പുല്‍കൃഷിചെയ്യുന്ന തളിര്‍ത്ത പുല്ല് തിന്നാലും കാലികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന നൈട്രേറ്റ് പോയിസണിംഗ് എന്ന രോഗം ഉണ്ടാവുന്നു. കാലികള്‍ക്ക് നൈട്രേറ്റ് വിഷമല്ലെങ്കിലും അമിതമായി നൈട്രേറ്റുള്ള ധാരാളം പുല്ല് ഭക്ഷിച്ചാല്‍ അത് പത്തിരട്ടി അപകടകാരിയായ നൈട്രൈറ്റായി മാറുന്നു. നൈട്രൈറ്റ് രക്തത്തിലെ ചുവന്ന രക്താണുക്കള്‍ ആഗിരണം ചെയ്യുകയും ഹീമോഗ്ലോബിനുമായി കലര്‍ന്ന് മെറ്റ്ഹീമോഗ്ലോബിന്‍ രൂപപ്പെടുകയും ചെയ്യുന്നു. മെറ്റ്ഹീമോഗ്ലോബിന് ഹീമോഗ്ലോബിന്‍ പോലെ ഓക്സിജന് വഹിച്ചുകൊണ്ട് സഞ്ചരിക്കാന്‍ കഴിയില്ല. അപ്പോള്‍ ഹൃദയസ്പന്ദനവും ശ്വസനവും വേഗത്തിലാവുന്നു. ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന സ്ലറിയില്‍ വളരുന്ന പുല്ലില്‍ നൈട്രേറ്റിന്റെ അളവ് കൂടുതലായിരിക്കും. മണ്ണില്‍ നൈട്രജന്‍ അളവ് കൂടിയാല്‍ അത് സസ്യങ്ങള്‍ നൈട്രേറ്റായി വലിച്ചെടുക്കുന്നു. മണ്ണിന്റെ അംമ്ലസ്വഭാവം, സള്‍ഫര്‍ അല്ലെങ്കില്‍ ഫോസ്ഫറസിന്റെ കുറവ്  താഴ്ന്ന അളവില്‍ ലഭിക്കുന്ന മോളിബ്ഡിനം എന്ന ട്രയിസ് എലിമെന്റ് താഴ്ന്ന അന്തരീക്ഷ താപനില എന്നിവസസ്യങ്ങള്‍ക്ക് നൈട്രേറ്റ്  വലിച്ചെടുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു. സസ്യങ്ങളിലെ മണ്ണിനോട് ചേര്‍ന്ന ഭാഗത്ത് നൈട്രേറ്റിന്റെ അളവ് കൂടുതലായിരിക്കും.  വിത്തിലും പൂവിലും നൈട്രേറ്റ് വളരെ കുറവായിരിക്കും. അമിതമായി രാസവളങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലെ വെള്ളത്തിലൂടെയും കാലികളില്‍ നൈട്രേറ്റ് എത്തിച്ചേരുന്നു. യൂറിയ കലര്‍ന്ന കാലിത്തീറ്റയും അപടകാരിയാണ്.  ആംഗലേയത്തിലുള്ള ഈ പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇവിടെയും കാണാം.

പ്രസവാനന്തരം  ആര്‍ത്തിയുള്ള കാലികള്‍ അമിതമായി പച്ച പുല്ല് തിന്നാന്‍ സാധ്യതയുണ്ട്. അപ്രകാരം അമിതമായി ഭക്ഷിക്കുന്നതിലൂടെ  ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആഹാരം കഴിക്കാതാകുകയും അയവെട്ടാതിരിക്കുകയും ചെയ്യും. അതോടൊപ്പം അയവെട്ടി ദഹിക്കാത്തതിനാല്‍ വയറിളക്കവും ഉണ്ടാകുന്നു. ക്രമേണ കഴുത്തിന് താഴെ ആടയോട് ചെര്‍ന്ന് നീര് പ്രത്യക്ഷപ്പെടുകയും വയറ്റില്‍ തട്ടിനോക്കിയാല്‍ പഴുത്ത ചക്കപോലിരിക്കുകയും ചെയ്യും. കാലിത്തീറ്റ കലക്കിവെച്ചാല്‍ പല്ലുകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് വെള്ളം വലിച്ച് കുടിക്കും. ഇവയെല്ലാം ചില രോഗലക്ഷണങ്ങളാണ്. രോഗം വര്‍ദ്ധിച്ചാല്‍ ശ്വാസം കിട്ടാതെ മരണംവരെ സംഭവിക്കാം. അതിനാല്‍ പച്ചപ്പുല്ലിനോടൊപ്പം ഉണങ്ങിയ വയ്ക്കോലും, ഗോതമ്പിന്റെ തവിട്, ഉണങ്ങിയ ഓല മുതലായവ കാലികള്‍ക്ക് ഭക്ഷണമായി നല്‍ക്കുന്നത് നല്ലതാണ്. കാലികളെ ചികിത്സിക്കാന്‍ മെത്തിലിന്‍ ബ്ലു എന്ന കെമിക്കല്‍ രക്തക്കുഴലിലൂടെ കടത്തിവിട്ടാണ് രോഗം ഭേദമാക്കാന്‍ കഴിയുക.  അതിലൂടെ ഹിമോഗ്ലോബിന് ഓക്സിജന്‍ വഹിച്ചുകൊണ്ട് സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടാകും. ഭക്ഷ്യോത്പാദനം നടത്തുന്ന കാലികള്‍ക്ക് മെത്തിലിന്‍ ലബ്ലു നല്‍കുന്നത് എഫ്.ഡി.എ അംഗീകരിക്കാത്തതാണ്. ചികിത്സിക്കുന്നതിനായി മൃഗ ഡോക്ടറുടെ അഭിപ്രായം തേടണം.

എന്റെ ഒരു പശുവിന് നൈട്രേറ്റ് പോയിസണിംഗിന് ചികിത്സ ലഭിക്കാതെ  പോയെങ്കിലും മറ്റൊരു പശുവിന് അതേ അസുഖം ചികിത്സിച്ച് ഭേദമാക്കി. അതിന് എന്നെ സഹായിച്ചത് കേരള വെറ്റിറനറി പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ ആണ്. ചികിത്സിച്ചത് ഡോ. വേണുഗോപാലും ആണ്.

ഒക്ടോബര്‍ 21, 2011

എന്റെ പശുവിന്റെ ഭാരം ഒറ്റ ദിവസം കൊണ്ട് 50 കിലോ കുറഞ്ഞു

Filed under: തിരുവനന്തപുരം,പശു — കേരളഫാര്‍മര്‍ @ 11:48 am

ഇരട്ട കുട്ടികളെ പ്രസവിച്ച പശുവിന്റെ ഭാരം അന്‍പത് കിലോഗ്രാമോളം കുറഞ്ഞു. ആദ്യം പ്രസവിച്ചത് പെണ്‍കുഞ്ഞ്, രണ്ടാമത്തേത് പെണ്‍കുട്ടിയുടെ ഇരട്ടിയോളം ഭാരമുള്ള മൂരിക്കുട്ടന്‍. ആദ്യ പ്രസവം കഴിഞ്ഞ് രണ്ടാമതും ഒരു കൈയ്യും തലയും വെളിയിലേയ്ക്ക് വന്നത് വലിച്ചെടുക്കേണ്ടിവന്നു. പ്രസവിച്ചാലുടന്‍ കുട്ടിയുടെ മൂക്ക് പിഴിഞ്ഞ് ശ്വസനം സാധ്യമാക്കും. മറ്റെ കൈ പിന്നോട്ട് മടങ്ങിയിരിക്കുകയായിരുന്നു. രണ്ടാമതായതുകൊണ്ട് വലിയൊരു ബുദ്ധിമുട്ടൊഴിവായിക്കിട്ടി.  പ്രസവിച്ചാലുടന്‍ തുണിമുറുക്കി കഴുത്തില്‍ കെട്ടി കയറുകൊണ്ട് പശുവിനടുത്ത് കെട്ടിയിടും. അതിനാല്‍ ദൂരത്തേയ്ക്ക് കുട്ടി പോകില്ല. രണ്ടും പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടായേനെ.  ഇന്നലെ രാത്രി പത്ത് മണിക്കുശേഷമായിരുന്നു പ്രസവം.  പതിനൊന്നു മണിയടുപ്പിച്ച് മഞ്ഞപ്പാല്‍ കറന്നെടുത്ത് ഏകദേശം ഓരോ ലിറ്റര്‍ വീതം കുട്ടികളെ വിരല്‍ വെച്ച് കുടിപ്പിച്ചു. ആറുമാസം പ്രായമായ പശുക്കുട്ടിക്ക് ഒരു ലിറ്റര്‍ പാലില്‍ അത്രയും വെള്ളം ചേര്‍ത്ത് കുടിപ്പിച്ചു. ബാക്കി വന്ന അഞ്ച് ലിറ്ററോളം മഞ്ഞപ്പല്‍ ബയോഗ്യാസ് പ്ലാന്റിലൊഴിക്കേണ്ടിവന്നു. ഉത്തരേന്ത്യയില്‍ സ്വാദിഷ്ടവും വിലപിടിപ്പുള്ള ബേക്കറി പലഹാരമായി മാറുന്ന മഞ്ഞപ്പാല്‍ കേരളത്തില്‍ പാഴാക്കുന്നു. അത്തരം സാങ്കേതിക വിദ്യകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് നല്ലൊരു കാര്യമായിരിക്കും. ഷെഡിനുള്ളിലേയ്ക്ക് നോക്കിയിരിക്കുന്ന കാക്കയെ മുകളിലുള്ള ചിത്രത്തില്‍ കാണാം. കാക്ക ശല്യം ഒഴിവാക്കാനായി പ്ലാസ്റ്റിക് നെറ്റുകൊണ്ട് കുട്ടികള്‍ക്ക് മറയുണ്ടാക്കി. സൌകര്യം കിട്ടിയാല്‍ കാക്ക കുട്ടികളുടെ കുളമ്പിന്റെ അടിവശത്തുള്ള വെളുത്തഭാഗം തിന്നുകളയും. പൊക്കിളുകള്‍ നാലിഞ്ച് നീളത്തില്‍ നൂലുകൊണ്ട് കെട്ടിയ ശേഷം ബാക്കി മുറിച്ചുകളഞ്ഞു. എന്നിട്ട് ടിഞ്ചര്‍ അയഡിനില്‍ മുക്കിവിട്ടു. മാവ് അല്ലെങ്കില്‍ മറുപിള്ള വീണത് (അഞ്ച് മണിക്കൂറന് ശേഷം പശു കിടക്കുമ്പോള്‍ ചെറിയ പ്രഷറില്‍ വെളിയിലേയ്ക്ക് വലിക്കാം) രാവിലെ മൂന്ന് മണിക്ക്. അത് ബയോഗ്യാസ് പ്ലാന്റിന് ഭക്ഷണം.

പശു നക്കിയാലും മാറാത്ത മാച്ച് കുട്ടികളുടെ ശരീരത്തില്‍ അവശേഷിച്ചാല്‍ മുടി കൊഴിഞ്ഞ് തൊലികാണുന്ന അവസ്ഥ ഉണ്ടാവും. അതിനാല്‍ ഇന്ന് രാവിലെ രണ്ട് കുട്ടികളെയും കുളിപ്പിച്ച് വെയിലത്ത് കിടത്തി.

സെപ്റ്റംബര്‍ 7, 2011

വില കൂട്ടിയിട്ടും മില്‍മയ്ക്ക് പാല്‍ക്ഷാമം

Filed under: ക്ഷീരോത്പാദനം,മില്‍മ — കേരളഫാര്‍മര്‍ @ 6:52 am

തിരുവനന്തപുരം: വില കൂട്ടിയിട്ടും മില്‍മയുടെ പാല്‍ക്ഷാമം തീരുന്നില്ല. പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്നത്. ഓണമാകുന്നതോടെ പാല്‍ക്ഷാമം രൂക്ഷമാകാനാണ് സാധ്യത.

നിലവില്‍ 12 ലക്ഷം ലിറ്ററിലേറെ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. മില്‍മയുടെ ആഭ്യന്തര സംഭരണം ആറിനും ഏഴുലക്ഷം ലിറ്ററിനുമിടയിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് മതിയായ വില നല്‍കിയാല്‍ ആഭ്യന്തര പാലുത്പാദനം വര്‍ധിക്കുമെന്നാണ് വിലകൂട്ടിയതിന് മില്‍മ പറഞ്ഞ വാദം. എന്നാല്‍ ഓണമായതോടെ മില്‍മയുടെ പ്രാഥമികസംഘങ്ങളില്‍ പ്രാദേശിക വില്പനയാണ് കൂടുതലായും നടക്കുന്നത്.

അഞ്ചുലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകത്തില്‍ നിന്നും രണ്ടുലക്ഷം ലിറ്റര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് മില്‍മ സംഭരിക്കുന്നത്. കര്‍ണാടകത്തില്‍നിന്നും വാങ്ങുന്ന പാലിന് ലിറ്ററിന് 21.22 രൂപ നല്‍കണം. ഇതിനുപുറമെ മൂന്നുരൂപ ഗതാഗത ചെലവുമാവും. തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലിറ്റര്‍ പാലിന് 21.28 രൂപയ്ക്കാണ് വാങ്ങുന്നത്. 1.50 രൂപ ഗതാഗതചെലവിനത്തിലും നല്‍കണം.

അഞ്ചുരൂപ ഒരു ലിറ്റര്‍ പാലിന് വര്‍ധിപ്പിക്കുമ്പോള്‍ 4.20 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ അറിയിച്ചത്. ഇതുപ്രകാരം 22.60 രൂപയാണ് വിലവര്‍ധനവിനുശേഷം ക്ഷീരകര്‍ഷകന് ലഭിക്കുക. മില്‍മതന്നെ നിയമിച്ച ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. ഉണ്ണിത്താന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം ഒരുലിറ്റര്‍ പാലുത്പാദിപ്പിക്കാന്‍ ക്ഷീരകര്‍ഷകന് 26.20 രൂപ ആകുമെന്നാണ്. എന്നാല്‍ മില്‍മ ഇപ്പോള്‍ നല്‍കുന്നതാകട്ടെ 22.60 രൂപയാണ്. കൊഴുപ്പുകൂടിയ പാലിന് 23.50 രൂപയും നല്‍കുന്നു.

മില്‍മ തിരുവനന്തപുരം മേഖല 4.80 ലക്ഷം ലിറ്റര്‍ പാല്‍വിതരണം ചെയ്യുമ്പോള്‍ 1.6 ലക്ഷം ലിറ്ററേ ആഭ്യന്തര സംഭരണമുള്ളൂ. കൊച്ചിമേഖല 3.26 ലക്ഷം ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ 1.6 ലക്ഷം ലിറ്റര്‍ ആഭ്യന്തരമായി സംഭരിക്കുന്നു. മലബാര്‍ മേഖലയില്‍ മാത്രമാണ് ആഭ്യന്തര സംഭരണം കൂടുതലുള്ളൂ. ഇവിടെ 4.2 ലക്ഷം ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ 4 ലക്ഷം ലിറ്ററും ആഭ്യന്തരമായി സംഭരിക്കുന്നു.

ഓണക്കാലത്ത് 18.50 നും 20 ലക്ഷം ലിറ്ററിനുമിടയില്‍ പാല്‍ വിപണിയിലെത്തിക്കാനാണ് മില്‍മയുടെ പദ്ധതി. ഓണക്കാലത്ത് ആഭ്യന്തരസംഭരണം ഇനിയും കുറയുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കേണ്ടിവരുന്നത് മില്‍മയ്ക്ക് വെല്ലുവിളിയാവും.

കടപ്പാട് – മാതൃഭൂമി

ജൂലൈ 12, 2011

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ

Filed under: ക്ഷീരോത്പാദനം — കേരളഫാര്‍മര്‍ @ 5:35 am

സൗകര്യങ്ങളില്ലാതെ ഹൈടെക് ഫാം തുറന്നു; ഇരുന്നൂറില്‍ അമ്പത് പശുക്കളും ചത്തു

തിരുവനന്തപുരം: കന്നുകാലി വികസന ബോര്‍ഡ് കുളത്തൂപ്പുഴയില്‍ ആരംഭിച്ച ഹൈടെക് ഡെയറി ഫാമിലേക്ക് വാങ്ങിയ 200 പശുക്കളില്‍ അമ്പതും ചത്തു. ഭക്ഷണവും വേണ്ടത്ര സൗകര്യങ്ങളുമില്ലാതെ പശുക്കളെ പാര്‍പ്പിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. പ്രതികൂല കാലാവസ്ഥയും ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണമായി. സൗകര്യങ്ങള്‍ ഒരുക്കുന്നുതിന് മുമ്പുതന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിടുക്കത്തില്‍ ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫാമിനുള്ളില്‍ മാത്രം ചത്തത് പതിനെട്ടു പശുക്കള്‍. ഫാം സജ്ജമാകാന്‍ വൈകിയതിനാല്‍ പാലക്കാട്ടെ ധോണി ഫാമിലും മാട്ടുപ്പെട്ടി ഫാമിലും പാര്‍പ്പിച്ചിരിക്കുന്നതിനിടെ 32 പശുക്കളും ചത്തു. ശരാശരി 42,000 രൂപവരെയാണ് ഒരു പശുവിന്റെ വില. ഫാമില്‍ എത്തിച്ചപ്പോള്‍ 50,000 രൂപവരെ ചെലവായിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി എച്ച് എഫ് ഇനത്തില്‍പ്പെട്ട 200 പശുക്കളെയാണ് ഫാമിനായി വാങ്ങിയത്. ഇതില്‍ 124 പശുക്കളെയാണ് കുളത്തൂപ്പുഴയില്‍ എത്തിച്ചത്. അതില്‍ പതിനെട്ടെണ്ണമാണ് ഇതുവരെ ചത്തത്. ഫാമിലേക്ക് വാങ്ങിയവയില്‍ ബാക്കിയുള്ളവയെ ഇപ്പോഴും മാട്ടുപ്പെട്ടിഫാമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ചത്ത എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കണമെന്നില്ല.

പ്രതികൂല കാലാവസ്ഥക്കൊപ്പം തീറ്റപ്പുല്ലിന്റെ കുറവും പശുക്കളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം. പശുക്കള്‍ക്ക് യോജിച്ച കാലാവസ്ഥയല്ല കുളത്തൂപ്പുഴയിലേതെന്നാണ് നിഗമനം. കേരളത്തിലെ മറ്റുഫാമുകളെ അപേക്ഷിച്ച് അന്തരീക്ഷ ആര്‍ദ്രതയും ചൂടും കൂടുതലാണിവിടെ.

ഹൈടെക് ഫാമില്‍ 90 പശുക്കളില്‍ നിന്നായി ഇപ്പോഴത്തെ ശരാശരി ഉല്പാദനം 750 ലിറ്റര്‍ പാലാണ്. പ്രതിദിനം ഇരുപത്തിയഞ്ച് ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്നതാണ് എച്ച് എഫ് ഇനത്തില്‍പ്പെട്ട പശുക്കള്‍. എന്നാല്‍ കുളത്തൂപ്പുഴ ഫാമിലെ പശുക്കളുടെ ശരാശരി ഉല്പാദനം എട്ടുലിറ്റര്‍ മാത്രമാണ്.

230 പശുക്കളെവരെ പാര്‍പ്പിക്കാവുന്ന ഷെഡ്ഡാണ് ഇവിടെയുള്ളതെങ്കിലും കൂടുതല്‍ പശുക്കളെ എത്തിച്ചാല്‍ നല്‍കാനുള്ള തീറ്റപ്പുല്‍ കുളത്തൂപ്പുഴയില്‍ ലഭ്യമല്ല. തീറ്റപ്പുല്‍ ഇല്ലാത്തതിനാല്‍ നേരത്തെ ഇവിടെയുള്ള ഫാമിലെ കാളകളുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. ഹൈടെക് ഫാമില്‍ ഓട്ടോമാറ്റിക് ഫീഡിങ് സിസ്റ്റം അടക്കമുള്ള പല സംവിധാനങ്ങളും സ്ഥാപിച്ചെങ്കിലും അവ പണിമുടക്കിയിരിക്കുകയാണ്. അയ്യായിരം ലിറ്റര്‍ ശേഷിയുള്ള മില്‍ക്ക് കൂളറുകള്‍ രണ്ടെണ്ണം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലില്ലാത്തതിനാല്‍ അവ പരീക്ഷിക്കാന്‍ പോലും ആയിട്ടില്ല.

ഫാമില്‍ ഉല്പാദിപ്പിക്കുന്ന പാല്‍ ‘തൃപ്തി’ എന്ന പേരില്‍ പായ്ക്കറ്റ് പാലായി പുറത്തിറക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. ഒരു കവര്‍ പാല്‍ പോലും ഇവിടെ നിന്ന് പുറത്തിറക്കിയിട്ടില്ല. പായ്ക്കിങ് മെഷീന്‍ തുരുമ്പെടുത്തുതുടങ്ങി. വാങ്ങിക്കൂട്ടിയ പോളിത്തീന്‍ കവറുകളും പാഴായി. ഒരു ലിറ്റര്‍ പാലിന് ഇപ്പോള്‍ നൂറുരൂപ വരെയാണ് ഇവിടത്തെ ഉല്പാദനച്ചെലവ്. ഇത്തരത്തില്‍ ഫാം പ്രവര്‍ത്തിച്ചാല്‍ പ്രതിവര്‍ഷം ഒന്നരമുതല്‍ രണ്ടുകോടിവരെ നഷ്ടം സംഭവിക്കാമെന്നാണ് കണക്കാക്കുന്നത്. പഠനവും വിലയിരുത്തലുമില്ലാതെ മാട്ടുപ്പെട്ടിയിലും കോലാഹലമേട്ടിലും ഹൈടെക് ഫാമുകള്‍ക്ക് പദ്ധതി തയ്യാറാക്കിയിട്ടുമുണ്ട്.

മാര്‍ച്ച് 27, 2010

പശുവിന്റെ കുട്ടി പാലിന് പകരം റബ്ബര്‍ പാല്‍ കുടിച്ചാല്‍

Filed under: പലവക — കേരളഫാര്‍മര്‍ @ 6:32 am
Tags: , ,

തീറ്റ തിന്നാന്‍ തുടങ്ങിയില്ലെങ്കിലും റബ്ബര്‍ പാല്‍ (ലാറ്റെക്സ്) പശുവിന്റെ കുട്ടി കുടിച്ചെന്നിരിക്കും. അവിചാരിതമായി അങ്ങിനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ സോഡിയം ബൈ കാര്‍ബണേറ്റ് (ആപ്പത്തിലും കേക്കിലും മറ്റും ചേര്‍ക്കുന്ന സോഡാക്കാരം) കുടിച്ച ലാറ്റെക്സിന് ആനുപാതികമായി ഉടന്‍തന്നെ നല്‍കുക. അത് അസിഡിറ്റി കുറയ്ക്കുവാനും റബ്ബര്‍ പാല്‍ കട്ട പിടിക്കാതിരിക്കാനും സഹായിക്കും. അല്പനേരത്തിന് ശേഷം അതേപോലെ കറെ വെളിച്ചെണ്ണയും നല്‍കുക. വെളിച്ചെണ്ണയുടെ സഹായത്താല്‍ വിസര്‍ജ്യമായി പുറന്തള്ളുവാനും കഴിയും.

ഒന്നര ലിറ്റര്‍ ലാറ്റെക്സ് കഴിച്ച ഒരുമാസം പ്രയമായ കാളക്കുട്ടിക്ക് ഉടന്‍ തന്നെ നൂറ് ഗ്രാം സോഡാക്കാരവും മുക്കാല്‍ ലിറ്ററോളം വെളിച്ചെണ്ണയും നല്‍കി. നാലുദിവസത്തോളം ആഹാരത്തിന് താല്പര്യം കാണിക്കാതിരുന്നിട്ടും കൃത്യസമയത്തിന് പശുവിന്‍ പാലും വെള്ളവും ബലമായിത്തന്നെ കുടിപ്പിച്ചു. നാലു ദിവസങ്ങള്‍ക്ക് ശേഷം ഖനമുള്ള വിരയുടെ ആകൃതിയില്‍ വിസര്‍ജിക്കുകയും ഒരാഴ്ചക്ക് ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്തു.

തക്കസമയത്തുതന്നെ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിച്ച വെറ്റനറി ഡോക്ടര്‍ കെ.സി. പ്രസാദിന് നന്ദി.

മാര്‍ച്ച് 9, 2010

അര്‍ത്ഥസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതു കാരണം നെല്‍കൃഷിപോലെ ക്ഷീരോത്പാദനവും തകരും

Filed under: ക്ഷീരോത്പാദനം,തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 9:44 am

‘കുത്തിവയ്പെടുത്ത കന്നുകാലികളിലും കുളമ്പുരോഗം’

Filed under: കുളമ്പുരോഗം — കേരളഫാര്‍മര്‍ @ 6:03 am

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പെടുത്ത കന്നുകാലികളില്‍ സംസ്ഥാനത്ത് കുളമ്പുരോഗം ശ്രദ്ധയില്‍ പെട്ടിട്ടുണ്െടന്ന് മന്ത്രി സി.ദിവാകരന്‍. കോട്ടയം ജില്ലയില്‍ വൈക്കത്തും സമീപ പ ഞ്ചായത്തുകളിലുമാണ് രോഗം കണ്ടത്. ആലപ്പുഴ, പാല ക്കാട് ജില്ലകളിലും കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നടപടികള്‍ സ്വീകരിച്ചു. സി.എഫ് തോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കടപ്പാട് – ദീപിക

മാര്‍ച്ച് 8, 2010

മില്‍മയ്ക്ക് മാത്രം പാലില്ല: ഭരണസമിതിക്കാരുടെ സംഘങ്ങളിലെ പാല്‍ സ്വകാര്യവിപണിയില്‍

Filed under: ക്ഷീരോത്പാദനം,മില്‍മ — കേരളഫാര്‍മര്‍ @ 5:49 am

തിരുവനന്തപുരം: മില്‍മയുടെ മൂന്ന് മേഖലാ യൂണിയനുകളിലും പാല്‍ പ്രതിസന്ധി രൂക്ഷമാവുമ്പോഴും മില്‍മ ഭരണസമിതി അംഗങ്ങളുടെ സംഘങ്ങളിലെ പകുതിയിലേറെ പാലും വിറ്റ് പോകുന്നത് സ്വകാര്യ വിപണിയില്‍. ഇതോടെ ക്ഷീര സംഘങ്ങളില്‍ നിന്ന് 25 ശതമാനം മില്‍മയ്ക്ക് അധികം പാല്‍ സംഭരിക്കാമെന്ന മന്ത്രി സി. ദിവാകരന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

സംസ്ഥാനത്ത് മില്‍മയുടെ പാല്‍ സംഭരണം താളം തെറ്റുന്നതിനിടെ മൂവായിരത്തിലേറെ വരുന്ന ക്ഷീരസംഘങ്ങള്‍ പാല്‍വില ലിറ്ററിന് രണ്ടുരൂപ മുതല്‍ മൂന്നുരൂപവരെ കൂട്ടി. പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടണമെന്ന് മില്‍മ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടയ്ക്ക് അംഗ സംഘങ്ങള്‍ പാല്‍വില കൂട്ടിയത് സര്‍ക്കാരിനെ പാല്‍വില കൂട്ടാന്‍ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ആക്ഷേപമുണ്ട്.

വേനലായതോടെ മില്‍മ കേരളത്തില്‍ സംഭരിക്കുന്ന പാലിന്റെ അളവ് ആറ് ലക്ഷം ലിറ്ററായി കുറഞ്ഞു. രണ്ടുമാസം മുന്‍പുള്ള കണക്കനുസരിച്ച് ഏകദേശം ഒന്നരലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി. എന്നാല്‍ മൂവായിരത്തോളം വരുന്ന മില്‍മയുടെ അംഗസംഘങ്ങളും സംഭരിക്കുന്ന പാലിന്റെ പകുതിയിലേറെയും സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നതാണ് മില്‍മയ്ക്ക് പാല്‍ ലഭിക്കാതിരിക്കുന്നതിന് കാരണം.

മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പ്രസിഡന്റായിരിക്കുന്ന വയനാട്ടിലെ തെന്നേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 300 മുതല്‍ 400 ലിറ്റര്‍ പാല്‍വരെ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ബി.പി. ഗോപിനാഥപിള്ള പ്രസിഡന്റായ കോഴിക്കോട് ജില്ലയിലെ മുക്കം ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പ്രതിദിനം 400 – 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വില്‍ക്കുന്നു. കൊച്ചി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.പി. ജയന്‍ പ്രസിഡന്റായ നോര്‍ത്ത് പറവൂര്‍ ഇലന്തിക്കര ക്ഷീര സംഘത്തില്‍ പ്രതിദിനം സംഭരിക്കുന്ന 300 ലിറ്റര്‍ പാലിന്റെ പകുതിയും പ്രദേശത്തുതന്നെ വിറ്റഴിക്കുകയാണ്.

പാല്‍ക്ഷാമം അതിരൂക്ഷമായ തിരുവനന്തപുരത്ത് മേഖലാ യൂണിയന്റെ ചെയര്‍മാന്‍ കല്ലട രമേശ് പ്രസിഡന്റായ ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ നിന്ന് പ്രതിദിനം 400 – 500 ലിറ്റര്‍ പാല്‍ സ്വകാര്യ വിപണിയില്‍ വിറ്റഴിക്കുന്നു. മില്‍മയുടെ ഒന്‍പത് ഭരണസമിതിയംഗങ്ങള്‍, മേഖലാ യൂണിയനുകളിലെ 36 ഭരണ സമിതി അംഗങ്ങള്‍ എന്നിവരുടെയും ക്ഷീര സംഘങ്ങളിലെ ആഭ്യന്തര പാല്‍ സംഭരണത്തിന്റെ പകുതിയും സ്വകാര്യ മേഖലയില്‍ വിറ്റുപോവുകയാണ്.

മില്‍മയുടെ പാല്‍ പ്രതിസന്ധി പരിഹരിക്കാനായി മന്ത്രി സി. ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ഷീരസംഘങ്ങളിലെ ‘ലോക്കല്‍ സെയില്‍’ തടഞ്ഞ് 25 ശതമാനം മില്‍മയ്ക്ക് അധികപാല്‍ സംഭരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ രണ്ടുമാസം പിന്നിടുമ്പോഴും ആഭ്യന്തര പാല്‍സംഭരണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ മില്‍മയ്ക്കായില്ല. ഇതിനിടയിലാണ് മില്‍മ ഭരണസമിതിക്കാര്‍ ഉള്ള അംഗസംഘങ്ങളില്‍ മൂന്ന് രൂപവരെ പാല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

കടപ്പാട് – മാതൃഭൂമി

ജനുവരി 28, 2010

പാലില്‍ പതിരുണ്ട്

Filed under: ക്ഷീരോത്പാദനം — കേരളഫാര്‍മര്‍ @ 8:00 am
Tags: , ,

തയാറാക്കിയത്: സഞ്ജയ് ചന്ദ്രശേഖര്‍, ജയന്‍ മേനോന്‍, ജിജി പോള്‍, രമേശ് എഴുത്തച്ഛന്‍. സങ്കലനം: അനില്‍ രാധാകൃഷ്ണന്‍

പാല്‍ എവിടെ നിന്നു ശേഖരിക്കുന്നുവെന്നു പോലും അറിയാത്ത തെങ്കാശിയിലെ ഒരു ഡെയറിയുടെ ഉള്ളറകളിലേക്കു ഞങ്ങള്‍ അന്വേഷിച്ചു ചെന്നു.

കേരളത്തില്‍ സുപ്രഭാതം വിരിയിക്കാന്‍ ദിവസംതോറും ആറായിരം ലീറ്റര്‍ പാലാണ് ഇവിടെ നിന്നു വരുന്നത്. വിതരണം മുഴുവന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളില്‍ വിതരണത്തിനായി പാല്‍ പായ്ക്ക് ചെയ്തു നല്‍കണമെന്ന ആവശ്യവുമായിട്ടാണു ഞങ്ങള്‍ ഈ ഡെയറി സംഘത്തെ സന്ദര്‍ശിച്ചത്. നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഡെയറി ഡവലപ്മെന്റ് ഡിപാര്‍ട്മെന്റിന്റെ നോട്ടിസ് ഇവര്‍ക്കു പലതവണ ലഭിച്ചതാണ്. പക്ഷേ, ഒന്നും മെച്ചപ്പെട്ടിട്ടില്ലെന്നു ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.

‘വീ ജെ ഫാംസ്  – ടേസ്റ്റ് ഓഫ് ക്യാപിറ്റല്‍ എന്ന പേരില്‍ പുതിയൊരു ബ്രാന്‍ഡ് പാല്‍ തിരുവനന്തപുരത്തെ വിപണിയിലെത്തിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാശു വീഴുമെന്നുറപ്പായപ്പോള്‍ ആദ്യത്തെ മടി മാറി, ഡെയറിയുടെ വാതിലുകള്‍ തുറന്നു.

കണ്ടാലറയ്ക്കുന്ന ചുറ്റുപാടായിരുന്നു അവിടെ. ആഴ്ചകളോളം പഴകിയ പാലിന്റെ പുളിച്ച മണം തികട്ടിവരുന്ന അന്തരീക്ഷം. മൂത്രപ്പുരയോടു ചേര്‍ന്നുള്ള പാല്‍ സംഭരണം. നിലവാര പരിശോധന പോലുമില്ലാതെ പാല്‍ ശേഖരണം. നാല് ഡിഗ്രി തണുപ്പില്‍ സൂക്ഷിക്കേണ്ട പാല്‍ കവറുകള്‍ വെറും തണുത്ത വെള്ളത്തില്‍ ഇട്ടുവച്ചിരിക്കുന്നു. അമോണിയം വാതകം ചോരുന്ന ഐസ് പ്ളാന്റ്. വിറകു കത്തിച്ചു പാല്‍ തിളപ്പിച്ചു തൈരുണ്ടാക്കുന്ന എളുപ്പ വിദ്യ.

നാറിപ്പുളിച്ച വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്ന തൊഴിലാളികള്‍. അതിലും മുഷിഞ്ഞ വസ്ത്രവുമായി മുതലാളി – ഇതെല്ലാം തെങ്കാശിക്കാഴ്ചകള്‍.

ലീറ്ററിനു 19.50 രൂപയ്ക്കു ‘വീ ജെ ഫാംസ് ബ്രാന്‍ഡിലുള്ള പാല്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ എത്തിച്ചുതരാമെന്നു മുതലാളി സമ്മതിച്ചു. പിന്നീടു ഡെയറിയുടെ പ്രവര്‍ത്തനം വിവരിച്ചു. റഫ്രിജറേഷന്‍ സംവിധാനങ്ങളുള്ള വാഹനത്തില്‍ മാത്രമേ പാല്‍ കൊണ്ടുപോകാവൂ എന്നാണു ചട്ടം. എന്നാല്‍ തെങ്കാശി ഡെയറിയില്‍ അത്തരം വാഹനമില്ല. പിന്നെ എങ്ങനെ പാല്‍ കേടാകാതെ കേരളത്തിലെത്തിക്കും എന്ന ചോദ്യത്തിനു മുതലാളിയുടെ ഉത്തരം ഇങ്ങനെ: ”അതൊന്നും കുഴപ്പമില്ല. കേരളത്തിലേക്കു നാലു മണിക്കൂര്‍ യാത്രയല്ലേ ഉള്ളൂ. നാല് ഡിഗ്രി തണുപ്പിച്ച പാല്‍ രാത്രി ഏഴു മണിക്കാണു വാഹനത്തില്‍ കയറ്റുക. പതിനൊന്നു മണിയോടെ അതു കൊല്ലത്തെത്തും. ആറു ഡിഗ്രി തണുപ്പ് അപ്പോഴും ഉണ്ടാകും. പിന്നെ എന്തിനാണു ശീതീകരണ സംവിധാനമുള്ള വാഹനങ്ങള്‍! നാലു മണിക്കൂര്‍ കൊണ്ടു രണ്ടു ഡിഗ്രി മാത്രം തണുപ്പു നഷ്ടപ്പെടുന്ന മായാജാലം തെങ്കാശിക്കാര്‍ക്കു മാത്രം സ്വന്തം.

പ്ളാന്റ് കാണിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും മുതലാളി ഞങ്ങളുടെ വഴിയേ വന്നു. കണ്ടാലറയ്ക്കുന്ന കാഴ്ചകളായിരുന്നു അവിടെ. പാല്‍ തളംകെട്ടിക്കിടന്നു നാറുന്ന സിമന്റ് തറ. കാല്‍ കുത്താന്‍ തോന്നില്ല. നാറ്റം കുറയ്ക്കാന്‍ പലേടത്തും ക്ളോറിന്‍ വിതറിയിട്ടുണ്ട്. അമോണിയം പ്ളാന്റില്‍ നിന്നു ചോരുന്ന വാതകത്തിന്റെ ഗന്ധം കൂടിയാവുമ്പോള്‍ അകത്തേക്കു കയറാന്‍ മടിക്കും.

സംഘങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും എത്തിക്കുന്ന പാല്‍ അളന്നു ശേഖരിക്കുന്നതിനു സമീപത്തു തന്നെയാണു മൂത്രപ്പുര. പാല്‍ ശേഖരിക്കുന്ന 5000 ലീറ്ററിന്റെ സ്റ്റോറേജ് ടാങ്ക് ചോര്‍ന്നൊലിക്കുന്നു. ‘അതൊന്നും പ്രശ്നമല്ല, ചെറിയ ചോര്‍ച്ചയേ ഉള്ളൂ മുതലാളിയുടെ വിശദീകരണം. കഴുകാത്ത അലുമിനിയം പാത്രങ്ങളില്‍ നിറച്ചുവച്ചിരിക്കുന്ന പാലും തൈരും. കരിപുരണ്ട മറ്റൊരു പാത്രത്തില്‍ തൈരിനു വേണ്ടി പാല്‍ തിളപ്പിക്കുന്നു. വിറകു മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നു മുതലാളി. ‘നമ്മ ചിന്ന കമ്പനി താനേ… വിറകായാല്‍ അറുപതു രൂപ കൊണ്ടു കാര്യം കഴിക്കാം. ഗ്യാസും വൈദ്യുതിയുമാണെങ്കില്‍ 150 രൂപയാകും ചെലവ്. നമ്മളെക്കൊണ്ടു പറ്റില്ല.

ഐസ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം പ്ളാന്റില്‍ നിന്നു ചോരുന്ന വാതകം കെട്ടിടത്തിലാകെ പരന്നിട്ടുണ്ട്. ‘ചെറിയ ചോര്‍ച്ചയുണ്ട് സാര്‍… അതൊന്നും പ്രശ്നമല്ല. പ്ളാന്റ് 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കൂ. വെള്ളം തണുപ്പിച്ചു കഴിഞ്ഞാല്‍ പ്ളാന്റ് നിര്‍ത്തിയിടും. പിന്നെ അടുത്ത ദിവസമേ പ്രവര്‍ത്തിക്കൂ. തൊഴിലാളികള്‍ക്ക് ഇതേവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല- മുതലാളി പറഞ്ഞു.

ഈ വെള്ളം എവിടെ നിന്നെടുക്കുന്നു എന്നു ചോദിച്ചപ്പോഴാണു ഞങ്ങള്‍ ഞെട്ടിയത്. ‘വാട്ടര്‍ കണക്ഷന്‍ ഉണ്ട്. പക്ഷേ, അതില്‍ കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല. പുറത്തെ തോട്ടില്‍ നിന്നെടുക്കും. കിണറും കുഴിച്ചിട്ടുണ്ട്. അതെല്ലാമായി ഒരുവിധം തട്ടിക്കൂട്ടുന്നു- മുതലാളി വിശദീകരിച്ചു. ചെളി നിറഞ്ഞ ആ വെള്ളം കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്നുകൂടി ഞെട്ടി. ഒരേ വെള്ളം തന്നെയാണു വീണ്ടും വീണ്ടും തണുപ്പിച്ചു പാല്‍ കവറുകള്‍ നിറച്ചുവയ്ക്കുന്നത്. ഇവിടെ നിന്നു നേരെ വാഹനത്തില്‍ കയറ്റി, കേരളത്തിലേക്കു പറപ്പിക്കുകയും ചെയ്യും.

പാല്‍ എവിടെ നിന്നാണു ശേഖരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ മുതലാളി നയം വ്യക്തമാക്കി. ‘ആട്… മാട്… ഇതും ഞാനും തമ്മില്‍ ഒരു സംബന്ധവും ഇല്ല. സംഘങ്ങള്‍ ശേഖരിച്ചു കൊണ്ടുവരുന്നു. ഞങ്ങള്‍ പായ്ക്ക് ചെയ്ത് അയയ്ക്കുന്നു. അത്രമാത്രം.

ഇത് ഒരു ഡെയറിയുടെ അവസ്ഥ. തിരുനല്‍വേലി, തെങ്കാശി എന്നിവിടങ്ങളില്‍ മാത്രം പത്തോളം ഡെയറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രധാന വിപണി കേരളം തന്നെയാണ്. ഓരോരുത്തരും അയ്യായിരം മുതല്‍ പതിനായിരം ലീറ്റര്‍ വരെ പാല്‍ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. പന്ത്രണ്ടു കോടിയോളം മുതല്‍ മുടക്കി, നല്ല രീതിയില്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ഡയറികളും തിരുനല്‍വേലിയില്‍ ഉണ്ട്. മലയാളികള്‍ക്കു മുഴുവന്‍ പാല്‍ നല്‍കാന്‍ ‘മില്‍മയ്ക്കു സാധിക്കാതെ വരുമ്പോള്‍ ആശ്രയിക്കുന്നത് ഈ തമിഴ് കമ്പനികളെ തന്നെയാവണം. പക്ഷേ, അവരുടെ പാല്‍ നിര്‍മാണത്തിന്റെ നിലവാരം കൂടി പരിശോധിച്ച് ഉറപ്പാക്കാന്‍ ഡെയറി ഡവലപ്മന്റ് ഡിപാര്‍ട്മെന്റ് തയാറാകേണ്ടതുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ കമ്പനികള്‍ ചെയ്യുന്നത്
വൃത്തിയുടെ കാര്യത്തില്‍ പൂര്‍ണമായ ശ്രദ്ധ നല്‍കിയാണു മില്‍മ വിപണനം ചെയ്യുന്നതെന്നു ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. കൂടുതല്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത പ്ളാന്റ് വൃത്തിയാക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ വാഹനങ്ങളും പ്ളാന്റും ഉള്‍പ്പെടെ തുടര്‍ച്ചയായി വൃത്തിയാക്കലും അണുവിമുക്തമാക്കലും ചെയ്യുന്ന ക്ളീന്‍സ് ഇന്‍ പ്ളേസ് ടെക്നോളജിയാണു മില്‍മ ഉപയോഗിക്കുന്നത്. ഓരോ ഘട്ടത്തിലെയും പരിശോധനയ്ക്കു പുറമേ കൃത്യമായ ഇടവേളയിട്ടു പാല്‍ പായ്ക്കറ്റുകള്‍ സാംപിളെടുത്തു പരിശോധിക്കുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. കര്‍ഷകന്‍ പാല്‍ അളന്നു സംഘത്തില്‍ നല്‍കുന്നതു മുതല്‍ തന്നെ ക്വാളിറ്റി പരിശോധന ആരംഭിക്കും. പാസ്ച്യുറൈസേഷനു ശേഷം പായ്ക്കറ്റിലാക്കിയതിനു ശേഷവും സാംപിളെടുത്തു പരിശോധന നടത്തും.  പ്രശ്നമുണ്ടെന്നുന തോന്നുന്നവ പിന്‍വലിക്കും.

പ്രമുഖ ബ്രാന്‍ഡുകളിലുള്ള പാല്‍ കമ്പനികളിലെല്ലാം പാലിന്റെ മാലിന്യം മണത്തറിയാന്‍ കഴിവുള്ള ലാബ് ടെക്നീഷ്യന്‍മാരുണ്ട്. പ്ളാന്റിലേക്കു വരുന്ന ഓരോ പാത്രം പാലും ഇളക്കിനോക്കിയ ശേഷം മണത്തു നോക്കും. ഇവര്‍ മണം പിടിച്ചു മാറ്റിവയ്ക്കുന്ന പാലുകള്‍ ലാബില്‍ ടെസ്റ്റ് ചെയ്താല്‍ ഫലം ‘അച്ചട്ടായിരിക്കും

ചൈനീസ് ചോക്ളേറ്റിലൂടെ വൃക്കരോഗം
കുട്ടികളുടെ പിടിവാശിക്കു വഴങ്ങി ചൂണ്ടിക്കാട്ടുന്നതെല്ലാം വാങ്ങിനല്‍കുന്ന മാതാപിതാക്കള്‍ അറിയുക; ചൈനീസ് ചോക്ളേറ്റുകള്‍ നിങ്ങളുടെ മക്കളുടെ വൃക്കയെ തന്നെ പുകച്ചുകളഞ്ഞേക്കാം. രാസവളങ്ങളിലും പ്ളാസ്റ്റിക്കിലും കാണുന്ന മെലാമിന്‍ എന്ന രാസവസ്തു പാലിലും പാല്‍ ഉല്‍പന്നങ്ങളിലും ചേര്‍ക്കാറുണ്ട്. പാലില്‍ പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു വേണ്ടിയാണിത്. കഴിഞ്ഞ ഏപ്രിലില്‍ 6000 ട്രങ്ക് മില്‍ക്ക് ചോക്ളേറ്റുകളാണു ചൈനയില്‍ നിന്ന് ഒരു പ്രമുഖ കമ്പനി ഇന്ത്യയിലേക്കു കയറ്റി അയച്ചത്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു മാസത്തേക്കു ചൈനീസ് ചോക്ളേറ്റ് ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞ ജൂണില്‍ നിരോധനം പിന്‍വലിച്ചു.

കാശു കിട്ടിയാല്‍ എന്തന്വേഷണം?
തിരുനല്‍വേലിയില്‍ ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെയറിയുടെ മാനേജരുടെ വെളിപ്പെടുത്തലുകള്‍: ഏതു ബ്രാന്‍ഡില്‍ വേണമെങ്കിലും പാല്‍ എത്തിച്ചുതരാന്‍ കഴിയും. ലീറ്ററിനു 17.50 രൂപയാണ് ഈടാക്കുക. കേസുകള്‍ വന്നാല്‍ അതു തിരുനല്‍വേലി കോടതിയുടെ പരിധിയില്‍ മാത്രമായിരിക്കും. ഈ നിബന്ധനകള്‍ പാലിക്കാന്‍ തയാറാണെങ്കില്‍ പറയുന്ന ബ്രാന്‍ഡില്‍ പാല്‍ എത്തിച്ചുതരാന്‍ കമ്പനി ഒരുക്കം.

കേരളത്തിലെ പാല്‍ പരിശോധന എന്നതു പ്രഹസനമാണ്. അവിടെ നിന്നുള്ള ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ കമ്പനിയുമായി സ്ഥിരമായി ബന്ധപ്പെടാറുണ്ട്. പലപ്പോഴും ഭീഷണിയുടെ സ്വരമാണുള്ളത്. കമ്പനിയുടെ പാല്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ടെന്നും കാണേണ്ടതു പോലെ കണ്ടാല്‍ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്നും പറയും. പണവും സ്കോച്ചുമാണു പലര്‍ക്കും വേണ്ടത്. ഞങ്ങളുടെ ഉല്‍പന്നത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല എന്നുറുപ്പുള്ളതുകൊണ്ട് ഭീഷണിക്കു വഴങ്ങില്ല.

തിരുനല്‍വേലിയിലെ പല കമ്പനികളുടെയും ആതിഥ്യം കേരളത്തിലെ ഫുഡ് ഇന്‍സെപക്ടര്‍മാര്‍ സ്വീകരിക്കുന്നുണ്ട്. പരിശോധനയ്ക്കു പാല്‍ എടുക്കാതിരിക്കാന്‍ വേണ്ടിയാണിത്. അഥവാ എടുത്താലും ഫലം കമ്പനിക്കാര്‍ക്ക് അനുകൂലമായിരിക്കും.

പാലിലെ മായം കണ്ടെത്താം
. തിളപ്പിക്കുമ്പോള്‍ പതിവില്ലാതെ നുരയും പതയും വരികയാണെങ്കില്‍ പാലില്‍ കാസ്റ്റിക് സോഡ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. നാവില്‍ വച്ചുനോക്കിയാല്‍ തരിപ്പുമുണ്ടാകും.
. രാസവസ്തുക്കള്‍ ചേര്‍ത്ത പാലുകൊണ്ടു നല്ല തൈരുണ്ടാവില്ല
. പാലിനു രൂക്ഷഗന്ധമുണ്ടെങ്കില്‍ ആന്റി ബയോട്ടിക്കുകള്‍ ചേര്‍ത്തതാണെന്നു മനസ്സിലാക്കാം.
. പ്രത്യേക തരത്തിലുള്ള മഞ്ഞനിറമുണ്ടെങ്കില്‍ പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്‍ത്തതായിരിക്കും.
. നല്ലവണ്ണം കാച്ചിയശേഷം പാല്‍ ഉപയോഗിക്കുന്നതാണു നല്ലത്.  ജ്യൂസുകള്‍, ഷെയ്ക്കുകള്‍ എന്നിവയ്ക്കു കാച്ചാത്ത പാലാണു പല കടക്കാരും ഉപയോഗിക്കുന്നത്.

മായപ്പാലില്‍ കോഴിക്കോട് ഒന്നാമത്
നിലവാരമില്ലാത്ത പാല്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല മുന്നില്‍. ഡയറി ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റ് കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തൊട്ടാകെയുള്ള പാല്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയ്ക്ക് ‘ ഒന്നാം സ്ഥാനം. 25 സാമ്പിളുകളില്‍ ഒന്നില്‍ പോലും വേണ്ടത്ര നിലവാരം ഉണ്ടായിരുന്നില്ല. കൊഴുപ്പ്, കൊഴുപ്പേതര ഖര പദാര്‍ഥങ്ങള്‍ എന്നിയിലാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ പിന്നില്‍ നില്‍ക്കുന്നത്. ആകെ 328 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 152 എണ്ണവും നിശ്ചിത നിലവാരം പുലര്‍ത്തുന്നതായിരുന്നില്ല.

പാല്‍ കുടിക്കേണ്ടെന്നു വയ്ക്കാം. പക്ഷേ, പഴങ്ങളും പച്ചക്കറിയുമില്ലാതെ എങ്ങനെ ജീവിക്കും? –

കടപ്പാട് – മനോരമ

മുന്‍ പേജ്അടുത്ത താള്‍ »